mahaguru

വിശന്നു വലഞ്ഞ ഗുരുവിന് അന്നം നൽകുന്ന കുഷ്ഠരോഗി അപ്രത്യക്ഷനാകുന്നു. ആ ചൈതന്യ സ്വരൂപം എന്താണെന്ന് ഉള്ളിൽ തെളിയുന്നു. അവിടേക്കു വന്ന ഒരു അവധൂതൻ ഗുരുവിന്റെ സഞ്ചാര വഴികളെക്കുറിച്ചും കർമ്മഗതികളെക്കുറിച്ചും സൂചിപ്പിക്കുന്നു. അപ്പോഴും തിന്മയും അനാചാരങ്ങളും ബാധിച്ച സമൂഹം അലട്ടുന്നു. ജാതിഭേദത്തിന്റെ തിക്താനുഭവങ്ങൾ ജ്ഞാനക്കണ്ണുകൊണ്ട് കാണുന്നു.