corns-

ചോളം നമുക്കൊരു നേരമ്പോക്ക് ഭക്ഷണമാണ്. എന്നാൽ ഇതിലപ്പുറം നിരവധി ആരോഗ്യഗുണങ്ങൾ ചോളത്തിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും ചോളത്തിൽ അടങ്ങിയിരിക്കുന്നു. നാരുകളുടെ കലവറയായതിനാൽ ദഹനം കാര്യക്ഷമമാക്കുന്നു.

തടി കൂടുമെന്ന ഭയം വേണ്ടെന്ന് മാത്രമല്ല,​ ഡയറ്റ് ക്രമീകരിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. ശരീരം വണ്ണം കുറയ്ക്കാൻ ഉത്തമമാണ് ചോളം. പ്രമേഹത്തിന്റെ ഭീഷണി ഇല്ലാതാക്കാൻ സഹായകരവുമാണ് ചോളം. പ്രോട്ടീൻ ധാരാളം ഇതിലുണ്ട്. കൊളസ്‌ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു ചോളം.


ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദരവും മെച്ചപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ നീക്കം ചെയ്യാനും ചോളം ഉത്തമമാണ്.