പാമ്പിനെ കൈയിലെടുക്കാൻ പറഞ്ഞാൽ ആരായാലും ഒന്നു പേടിക്കും. എന്നാൽ ഒട്ടും ഭയമില്ലാതെ വിഷ പാമ്പിനെ കൈയിലെടുത്ത് താലോലിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോണിയാ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ റായ്‍ബറേലിയിലെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടിയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകള കൈയിലെടുത്തത്. ഇവയെ സൂക്ഷിക്കുന്ന പെട്ടിയിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതും തിരിച്ച് പെട്ടിയിലേക്ക് വയ്ക്കുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും പ്രിയങ്ക ചോദിച്ച് മനസിലാക്കുന്നുണ്ട്. ഇതിനിടെ അവിടെ കൂടി നിന്ന ആളുകൾ പ്രിയങ്കയോട് സൂക്ഷിക്കാൻ പറയുമ്പോൾ അത് ഒന്നും ചെയ്യില്ല എന്ന് പ്രിയങ്ക മറുപടി പറയുന്നുമുണ്ട്.
വീഡിയോ