1. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം. ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. യു.എന്‍ നടപടി പാകിസ്ഥാന് നയതന്ത്ര തലത്തില്‍ കനത്ത തിരിച്ചടി. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. യു.എന്നിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനമാണ്. പുല്‍വാമ സംഭവവും യു.എന്‍ നടപടിക്ക് കാരണമായമെന്നും വിദേശകാര്യ വക്താവ്
2. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ കടുപ്പിച്ച് സുപ്രീംകോടതി. പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം. തീരുമാനം, പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍
3. പരാതി ഉടന്‍ തീര്‍പ്പാക്കണം എന്നും കോടതി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ഇക്കാര്യം കമ്മിഷന്‍ കോടതിയെ അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്.
4. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോണ്‍ഗ്രസ് എം.പി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
5 ബുര്‍ഖ നിരോധനത്തില്‍ എം.ഇ.എസിന് എതിരെ ആഞ്ഞടിച്ച് സമസ്ത. എം.ഇ.എസ് നിലപാട് അംഗീകരിക്കാനാവില്ല. മത വിഷയങ്ങളില്‍ എം.ഇ.എസ് അഭിപ്രായം പറയേണ്ട. ബുര്‍ഖ ഇസ്ലാം മതത്തിന്റെ തുടക്കം മുതലുള്ള വസ്ത്രധാരണ രീതിയെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി. സമസ്ത നിലപാട് അറിയിച്ചത്, എം.ഇ.സിലെ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങയതിന് പിന്നാലെ
6. മുസ്ലീം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ പുതിയ സംസ്‌കാരമെന്ന് എം.ഇ.എസിന്റെ നിലപാട്. 99 ശതമാനം സ്ത്രീകളും മുഖം മറയ്ക്കുന്നില്ല. ഉത്തരവിറക്കിയത് മതസംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ല. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം എന്നും എം.ഇ.എസ് പ്രസിഡന്റ് കെ.പി ഫസല്‍ ഗഫൂര്‍. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മാതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലര്‍
7. കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാന കൊലയെന്ന് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊലപ്പെടുത്തിയത് പിതാവ് ചാക്കോയും സഹോദരനുമെന്ന് നീനു കോടതിയില്‍ മൊഴി നല്‍കി. താഴ്ന്ന ജാതിക്കാരനായ കെവിന് ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും, ബന്ധുവും രണ്ടാം പ്രതിയുമായ നിയാസ് ഭീഷണി മുഴക്കി ഇരുന്നതായും നീനു
8. കെവിനുമായുള്ള ബന്ധത്തെ ചൊല്ലി നിരന്തരം മാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നു. മര്‍ദനമേറ്റതിന്റയും പൊള്ളല്‍ ഏല്‍പ്പിച്ചതിന്റെയും പാടുകളും നീനു കോടതിയില്‍ കാണിച്ചു. എസ്.ഐ ഷിബുവിന് എതിരെയും നീനു മൊഴി നല്‍കി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് പിതാവ് തന്നെ ബലമായി കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും എസ്.ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി
9. പിതാവിനോടൊപ്പം പോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങി. തട്ടിക്കൊണ്ട് പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ കെവിനോട് സംസാരിച്ചിരുന്നുതായും കോടതിയില്‍ പൊട്ടി കരഞ്ഞ് കൊണ്ടു നീനുവിന്റെ മൊഴി. നീനുവിന്റെ സഹോദരന്‍ ഷാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് ഷാനുവിന്റെ ശബ്ദം നീനു കോടതിയില്‍ തിരിച്ചറിഞ്ഞു
10. കേരളത്തെ ഭീതിയിലാഴ്ത്തിയ ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരം തൊടും. ആന്ധ്രാപ്രദേശ്, ഒഡീഷ് വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ എട്ട് ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മണിക്കൂറില്‍ 175 മുതല്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത നിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജം.
11. തീര പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യത. ഒഡീഷയിലെ 19 ജില്ലകളില്‍ വിപുലമായ മുന്‍കരുതല്‍ നടപടികളും തുടരുന്നു. ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 11 ജില്ലകളിലെ പെരുമാറ്റ ചട്ടലംഘനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ ഒഡീഷയിലെ രണ്ട് ജില്ലകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി
12. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട്ടിലെ കാരയ്ക്കല്‍, രാമാനാഥപുരം, കുംഭകോണം എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. എസ്.ഡി.പി.ഐ, തൗഹീദ് ജമാഅത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. എന്‍.ഐ.എ നടപടി, ഐ.എസ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍