വാഷിംഗ്ടൺ: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. 'ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ വിഷയത്തിൽ പിന്തുണച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കൻ നയതന്ത്രത്തിന്റെ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിരേ നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാൽവയ്പുകൂടിയാണ്'- പോംപിയോ ട്വിറ്ററിൽ കുറിച്ചു.
10 വർഷത്തിനു ശേഷം തടസവാദം നീക്കിയ ചൈനയുടെ നടപടി ഉചിതമായെന്നും തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വെറും വാചകമടി മാത്രമല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈന തിരിച്ചറിഞ്ഞെന്നും വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.