news

1. നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ തൊണ്ടി മുതലാണോ എന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം എന്നും കോടതി. തീരുമാനം നാളെ അറിയിക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍. എല്ലാ വശങ്ങളും ആലോചിച്ച ശേഷമേ തീരുമാനം പറയാവൂ എന്നും കോടതി. തൊണ്ടി മുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണക്ക് ഉപയോഗിക്കാന്‍ ആവില്ല. അല്ലെങ്കില്‍ ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനം എടുക്കാം. ദൃശ്യങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നല്‍കണമെന്നത് വിചാരണ കോടതിക്ക് തീരുമാനിക്കാം.



2. മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതി എന്ന നിലയില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ആക്രമണ ആവില്ലെന്നും സര്‍ക്കാര്‍ പറയുന്നത്. ദെൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചാല്‍ ഇരയായ നടിയ്ക്ക് കോടതിയില്‍ സ്വതന്ത്ര്യമായി മൊഴി നല്‍കാന്‍ മമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

3 പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ കടുപ്പിച്ച് സുപ്രീംകോടതി. പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം. തീരുമാനം, പരാതിയില്‍ നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍

4 പരാതി ഉടന്‍ തീര്‍പ്പാക്കണം എന്നും കോടതി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മിഷന്റെ കണ്ടെ•ല്‍. ഇക്കാര്യം കമ്മിഷന്‍ കോടതിയെ അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്.

5 ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോണ്‍ഗ്രസ് എം.പി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

6 മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം. ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഉള്ള അംഗീകാരമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. യു.എന്‍ നടപടി പാകിസ്ഥാന് നയതന്ത്ര തലത്തില്‍ കനത്ത തിരിച്ചടി. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. യു.എന്നിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനമാണ്. പുല്‍വാമ സംഭവവും യു.എന്‍ നടപടിക്ക് കാരണമായി എന്നും വിദേശകാര്യ വക്താവ്

7.സലഫി ലേര്‍ണിങ് ആന്‍ഡ് റിസേര്‍ച് സെന്ററിന്റെ 30 ആമതു സംസ്ഥാന സംഗമം മെയ് നാലിനു കോഴിക്കോട് നടക്കും. സമ്മേളനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് സലഫി സെന്റര്‍ ഭാരവാഹികള്‍ കോഴിക്കോട് വാര്‍തേതാസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള വൈജ്ഞാനിക സമ്മേളനം കോഴിക്കോട് പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്, സാംസ്‌കാരിക സമ്മേളനം എം വി അബ്ദുസമദ് സമദാനിയും ഉദ്ഘാടനം ചെയ്യും .

8പൊതു പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന ദാനം എ പ്രദീപ്കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, കെ ജെ യു സെക്രട്ടറി എം മുഹമ്മദ് മദനി, എസ് എല്‍ ആര്‍ സി ഡയറക്ടര്‍ കെ വി അബ്ദുല്‍ ലതീഫ് മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.

9 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട്ടിലെ കാരയ്ക്കല്‍, രാമാനാഥപുരം, കുംഭകോണം എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. എസ്.ഡി.പി.ഐ, തൗഹീദ് ജമാഅത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. എന്‍.ഐ.എ നടപടി, ഐ.എസ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍

10.കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് റെയ്ഡ് നടത്തുന്നത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലും എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസ് അബൂബക്കര്‍. കേരളത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിയാസ് മൊഴി നല്‍കിയിരുന്നു

11.കോട്ടയെത്ത കെവിന്റെ കൊലപാതകം ദുരഭിമാന കൊലയെന്ന് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊലപ്പെടുത്തിയത് പിതാവ് ചാക്കോയും സഹോദരനുമെന്ന് നീനു കോടതിയില്‍ മൊഴി നല്‍കി. താഴ്ന്ന ജാതിക്കാരനായ കെവിന് ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും, ബന്ധുവും രണ്ടാം പ്രതിയുമായ നിയാസ് ഭീഷണി മുഴക്കി ഇരുന്നതായും നീനുവിന്റെ മൊഴി