bjp

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച നടപടി നരേന്ദ്രമോദി സർക്കാരിന്റെ നയതന്ത്റ വിജയമാണെന്ന് ബി.ജെ.പി. ധനമന്ത്റി അരുൺ ജെയ്റ്റ്ലി, പ്രതിരോധമന്ത്റി നിർമല സീതാരാമൻ എന്നിവർ വാർത്താസമ്മേളനത്തിലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

മസൂദ് അസറിനെ പിന്തുണച്ചിരുന്ന ചൈനയുടെ നിലപാട് മാ​റ്റത്തിന് പിന്നിൽ പുൽവാമ ഭീകരാക്രമണവും അതിനു പിന്നാലെ ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവുമാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെ ശക്തമായ ആവശ്യമായിരുന്നു. അത് സാധ്യമായതോടെ ഭീകരവാദി നേതാവും അദ്ദേഹത്തിന്റെ രാജ്യവും അതിന്റെ വില നൽകേണ്ടിവരും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക കാൽവയ്പ്പാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

മിന്നലാക്രമണങ്ങൾ നടത്തിയെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ അദൃശ്യ മിന്നലാക്രമണങ്ങളായിരുന്നു അവയെന്ന് ജെയ്റ്റ്ലി പരിഹസിച്ചു.