ന്യൂഡൽഹി: ബി.ജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻചിറ്റ്. അമിത്ഷാ കൊലക്കേസിലെ പ്രതിയെന്ന പരാമർശം പെരുമാറ്റചട്ടലംഘനമല്ലെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 23ന് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് രാഹുൽഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ചത്. കൊലക്കേസ് പ്രതിയെ എങ്ങനെയാണ് പുകഴ്ത്താൻ സാധിക്കുക എന്നായിരുന്നു രാഹുലിന്റെ ചോദ്യം അതേസമയം പരാമർശത്തിൽ അഹമ്മദാബാദ് കോടതി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പരാമർശം അമിത് ഷായെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പ്രാദേശിക നേതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.