car-

കൊല്ലം: ഭീകര സംഘടനയായ അൽക്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് വച്ചാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോണ്ട കാറിനു പിന്നിലായാണ് ലാദന്റെ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ രജിസ്റ്റേഷനാണ് കാറിനുള്ളത്. കൊല്ലം സ്വദേശിയാണ് കാറിന്റെ ഉടമയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാറിനെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം കർശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബിൻ ലാദന്റെ ചിത്രം പതിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.