riswan

കൊച്ചി : പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്നഫോട്ടോകൾ പ്രചരിപ്പിച്ച കേസിൽ കോഴിക്കോട് കരവാൻതുരുത്തി സ്വദേശിയും ഫറൂഖിൽ വടക്കുപ്പാടം കണ്ടാട്ടിൽ അപ്പാർട്ടുമെന്റിൽ താമസക്കാരനുമായ മുഹമ്മദ് സഫ്‌വാൻ (22) അറസ്റ്റിലായി.

സുഹൃത്തായ യുവതിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്. ബന്ധുവിന് പെൺകുട്ടി അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ചിത്രം കൈക്കലാക്കി ഇൻസ്റ്റാഗ്രാമിൽ ഇയാൾ പ്രദർശിപ്പിച്ചു. മോശം സ്ത്രീയാണെന്നും ലൈംഗികാവശ്യങ്ങൾക്ക് ലഭിക്കുമെന്നും പ്രചരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിൽ ഐ.ഇ.എൽ.ടി.എസിന് പഠിച്ചപ്പോൾ പരിചയപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റെ ചിത്രമാണ് പ്രചരിപ്പിച്ചത്. മറ്റൊരു പെൺകുട്ടിയുടെ നഗ്നചിത്രമെടുത്ത ഇയാൾ തനിക്ക് വഴങ്ങിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.