ന്യൂഡൽഹി: ഗുജറാത്തിലെ 4 കർഷകർക്കെതിരെ പെപ്‌സികോ ഇൻകോർപറേറ്റഡ് നൽകിയ പരാതി പിൻവലിച്ചു. കമ്പനിയുടെ പേറ്റന്റ് ലംഘിച്ചു എന്ന കാണിച്ച് കർഷകർക്കെതിരെ നൽകിയ പരാതിയാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. ലെയ്സ് ഉണ്ടാക്കാൻ പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ചാണ് കർഷർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത്.
പരാതി പിൻവലിച്ച് കാര്യം പെപ്‌സിക്കോയുടെ ഒരു വക്താവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. തങ്ങൾ സർക്കാരുമായി ചർച്ച നടത്തിയിരുനെന്നും അതിനു ശേഷമാണ് കർഷകർക്കെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും പെപ്‌സികോ വക്താവ് അറിയിച്ചു. ഗുജറാത്തിൽ ഒമ്പത് കർഷകരില്‍ നിന്നും 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പെപ്‌സി കമ്പനി പരാതി നഷകിയത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു.
#BoycottLays, #BoycottPepsico കാമ്പയിനുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വൻകിട കുത്തക കമ്പനികളുടെ പ്രവർത്തനമാണിതെന്നും കർഷകർക്ക് വേണ്ടി ഒന്നിക്കണമെന്ന് ക്യാമ്പയിൻ ആരംഭിക്കുകയുണ്ടായി. കമ്പനിയുടെ ഉൽപ്പന്നം വ്യാപകമായി ബഹിഷ്കരിക്കണമെന്നും ആവശ്യമുയർന്നിരുന്നു.