ന്യൂഡൽഹി: ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം പെരുമാറ്റച്ചട്ടം ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന് നരേന്ദ്രമോദി പ്രസംഗിച്ചത്.
നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ ഭൂരിപക്ഷ – ന്യൂനപക്ഷ ജനസംഖ്യയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കണ്ടെത്തിയിരുന്നു.