xavi

ദോഹ: ബാഴ്സലോണയുടെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു.ബൂട്ടഴിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് വേണ്ടിയാണ് സാവി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണോടെ കളി മതിയാക്കുമെന്ന് സാവി അറിയിച്ചു. ഇനി പരിശീലകന്റെ റോളിലായിരിക്കും ഫുട്ബോൾ മൈതാനത്ത് താൻ ഉണ്ടാകുകയെന്നും സാവി വ്യക്തമാക്കി.

2015ലാണ് മദ്ധ്യനിര താരം ഖത്തർ ക്ലബിനൊപ്പം ചേർന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം അൽ സാദിനായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അൽ സാദിന്റെ ക്യാപ്ടനായി 2017ൽ ഖത്തരി കപ്പും നേടി.

ബാഴ്സലോണയുടെ ജഴ്സിയിൽ നീണ്ട 17 വർഷമാണ് സാവി കളിച്ചത്. ലാ ലിഗയിൽ മാത്രം 505 മത്സരങ്ങൾ കളിച്ച് റെക്കോഡ് സൃഷ്ടിച്ച താരം ആകെ ബാഴ്സയ്ക്കായി 769 മത്സരങ്ങളിൽ കളത്തിലിറങ്ങി. 85 ഗോളുകളടിക്കുകയും 182 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും മൂന്ന് കോപ്പ ഡെൽ റേയും രണ്ട് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും സ്പാനിഷ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.

സ്‌പെയിൻ 2010ൽ ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതിയപ്പോഴും അതിൽ സാവി നിർണായക പങ്കുവഹിച്ചു. സ്പാനിഷ് ജേഴ്സിയിൽ രണ്ടു തവണ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടി.