fake-news

ബീഹാർ: ബിഹാറിലെ സി.പി.എെ സ്ഥാനാർത്ഥിയും യുവ നേതാവുമായ കനയ്യകുമാറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ അഫ്സൽ ഗുരുവിന്റെ ഫോട്ടോ ഉപയോഗിച്ചെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണം പൊളിച്ച് ആൾട്ട് ന്യൂസ് രംഗത്തെത്തി.

ബീഹാറിലെ ബെഗുസാരയിലെ സി.പി.ഐ ലോകസഭാ സ്ഥാനാർഥിയായ കനയ്യ കുമാറിനെതിരെ ബി.ജെ.പി- സംഘപരിവാർ പ്രവർത്തകരാണ് വ്യാജപ്രചാരണം നടത്തിയത്. ഇവർ ട്വിറ്ററിലൂടെ കനയ്യ കുമാർ അഫ്‌സൽ ഗുരുവിന്റെ ഫോട്ടോ പിടിച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതായി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ചിത്രം പുറത്തിങ്ങിയതോടെ നിരവധി പേരാണ് കനയ്യകുമാറിനെ വിമർശിച്ച് രംഗത്തെത്തിയത്. എന്നാൽ യഥാർത്ഥത്തിൽ കനയ്യ കുമാർ തന്റെ പാർട്ടി ചിഹ്നത്തിനു പിന്നിലാണ് നിൽക്കുന്നതെന്ന് യൂട്യൂബിൽ വന്ന പ്രചാരണ വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്.

2001ൽ പാർലമെന്റ് ആക്രമണത്തിന് കുറ്റംചുമത്തപ്പെട്ട അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ചായിരുന്നു പ്രചാരണം. ആൾട്ട് ന്യൂസ് സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതോടെ സംഘപരിവാറിന്റെ വ്യാജപ്രചാരണം പൊളിയുകയായിരുന്നു.