മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മേലധികാരിയോട് ആദരവ്. മാനസിക അസ്വാസ്ഥ്യം. പ്രവർത്തന വിജയം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യവിജയം. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റും. കൃതാർത്ഥത അനുഭവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തന നേട്ടം. ആത്മാഭിമാനം വർദ്ധിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആനുകൂല്യങ്ങൾ വർദ്ധിക്കും. ഉദ്യോഗ മാറ്റമുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കരാർ ജോലികൾ പൂർത്തീകരിക്കും. അപര്യാപ്തതകൾ മനസിലാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കും
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആദരവ് വർദ്ധിക്കും. പ്രവർത്തന ശൈലിയിൽ മാറ്റം. പുരോഗതി ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കുടുംബജീവിതത്തിൽ സന്തുഷ്ടി. ആത്മപ്രശംസ അരുത്. ആദർശങ്ങൾ പ്രാവർത്തികമാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വപ്ന സാക്ഷാത്കാരം. ഉദ്യോഗലഭ്യത. ത്യാഗം സഹിക്കാൻ തയ്യാറാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മഫലങ്ങൾ ലഭിക്കും. കഠിനാദ്ധ്വാനം വേണ്ടിവരും. പ്രവൃത്തികൾ പൂർത്തിയാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ പ്രവർത്തനങ്ങൾ. വിദ്യാ പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അതൃപ്തി വചനങ്ങൾ കേൾക്കും. അഭിപ്രായ പ്രകടനങ്ങളിൽ ശ്രദ്ധിക്കും. യാഥാർത്ഥ്യം മനസിലാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വ്യവസായങ്ങൾ തുടങ്ങും. ചർച്ചകളിൽ പുരോഗതി. പ്രശ്നങ്ങൾക്ക് പരിഹാരം.