ഖൂംടി: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ റാലി നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജാർഖണ്ഡിലെ ഖൂംടിയിൽ ബി.ജെ.പി ഓഫീസ് നക്സലുകൾ ബോംബിട്ടു തകർത്തു. പുലർച്ചെ 12 മണിയോടെ പൊപ്പ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അർജുൻ മുണ്ഡയാണ് ഖൂംടിയിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്.
ജാർഖണ്ഡൽല് അമിത് ഷാ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികൾ വരാനിരിക്കെയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമം നടന്നത്. പട്ടികജാതി സംവരണ സീറ്റാണ് ഖൂംടി. ബി.ജെ.പിയുടെ കരിയ മുണ്ട ആണ് ഇവിടുത്തെ സിറ്റിംഗ് എം.പി. അഞ്ചാം ഘട്ടമായി മേയ് ആറിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.