mob-lynch

പാട്ന:പശുമോഷണം ആരോപിച്ച് ബിഹാറിൽ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു. ദക് ഹരിപുർ എന്ന ഗ്രാമത്തിലാണ് പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. അയൽ ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ് മഹേഷ് യാദവ് (44).

രണ്ടു പേർക്കൊപ്പം പശുവിനെ മോഷ്ടിച്ചു എന്നാരോപിച്ചാണ് മഹേഷിനെ നാട്ടുകാർ പിടികൂടിയത്. തുടർന്ന് ജനക്കൂട്ടം മഹേഷിനെ ആക്രമിക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു എന്നാണു റിപ്പോർട്ട്. പശുമോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.