dileep

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകി ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജൂലായിലായിരിക്കും ഇനി കേസ് പരിഗണിക്കുക. മെമ്മറി കാർഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാൽ പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പ്രതികരണം സുപ്രീം കോടതി ഇന്നലെ ആരാഞ്ഞിരുന്നു. ഇതിന് കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്നാണ് ജൂലായിലേക്ക് കേസ് നീട്ടി വച്ചത്. അതുവരെ വിചാരണയ്‌ക്കും കുറ്റപത്രം സമർപ്പിക്കുന്നതിനും സ്‌റ്റേ നിലനിൽക്കും.