weekly-prediction

അശ്വതി: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സഹോദരഗുണം ഉണ്ടാകും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിഷ്ണുപ്രീതി വരുത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


ഭരണി: വിശേഷവസ്ത്രാഭരണാദികൾ ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


കാർത്തിക: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആഡംബര വസ്തുക്കളിൽ ഭ്രമം വർദ്ധിക്കും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. വിഷ്ണു ക്ഷേത്ര ദർശനം. വ്യാഴാഴ്ച ദിവസം അനുകൂലം.


രോഹിണി: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വ്രതാനുഷ്ഠാനങ്ങളിൽ താത്പര്യം ഉണ്ടാകും. സന്താനഗുണം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മകയീരം: മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പരിശ്രമിക്കേണ്ടിവരും. അപ്രതീക്ഷിതമായി ധനം വന്നു ചേരാൻ ഇടയുണ്ട്. തൊഴിൽരഹിതർക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവാതിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. സന്താന ഗുണം ഉണ്ടാകും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കണ്ടകശനി കാലമായതിനാൽ തൊഴിൽപരമായി വളരെ അധികം ശ്രദ്ധിക്കുക. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പുണർതം: അവിചാരിതമായി ധനലാഭം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും. രാഷ്ട്രീയപ്രവർത്തകർക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടതായിവരും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂയം: ആഘോഷവേളകളിൽ പങ്കെടുക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ആയില്യം: മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കൾ മുഖേന വഷളാകും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമാറ്റം പ്രതീക്ഷിക്കാം. മണ്ണാറശ്ശാല ക്ഷേത്ര ദർശനം. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മകം: സന്താനങ്ങൾ മുഖേന മനഃസന്തോഷം ഉണ്ടാകും, ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ശിവക്ഷേത്ര ദർശനം ഉത്തമം. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക അഭിവൃദ്ധിയും സത്കീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. ബന്ധുഗുണം പ്രതീക്ഷിക്കാം. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രം: സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കർമ്മഗുണം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസ്സ് ഉൽക്കണ്ഠപ്പെടും. ദൂരയാത്രകൾ ആവശ്യമായി വരും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


അത്തം: ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. അനാവശ്യകാര്യങ്ങളിൽ ഇടപെടാതിരിക്കുക. കണ്ടകശനി കാലമായതിനാൽ ധനനഷ്ടത്തിനു സാദ്ധ്യത. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചിത്തിര: ആഘോഷ വേളകളിൽ പങ്കെടുക്കും. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടും. കണ്ടകശനി കാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ചോതി: ധനലാഭം ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. ശ്രീകൃഷ്ണസ്വാമിക്ക് തൃമധുരം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


വിശാഖം: സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദാമ്പത്യജിവിതം സന്തോഷപ്രദമായിരിക്കും. പിതൃഗുണം ലഭിക്കും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


അനിഴം: അവിവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും.തൊഴിൽപരമായി ശ്രദ്ധിക്കുക. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പിതൃഗുണം ലഭിക്കും. ധനനഷ്ടത്തിനു സാദ്ധ്യത. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. കൂട്ടുബിസിനസ് നടത്തുന്നവർ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.


മൂലം: പിതൃസമ്പത്ത് ലഭിക്കും. വിവാഹത്തിന് അനുകൂല സമയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മുൻകോപം നിയന്ത്രിക്കുക.സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ബന്ധുജന വിരോധം ഉണ്ടാകാം. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂരാടം: ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. ദമ്പതികൾ തമ്മിൽ കലഹിക്കാനിടവരും. ഏഴരശനികാലമായതിനാൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദുർഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ഉത്രാടം: മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ബിസിനസിലും ഊഹക്കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഏഴരശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


തിരുവോണം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. മാതാവിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


അവിട്ടം: മാതൃപിതൃഗുണം ലഭിക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും. യാത്രകൾ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടിക്ക് തടസ്സങ്ങൾ നേരിടും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


ചതയം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. ആഡംബരവസ്തുക്കൾക്കായി പണം ചെലവഴിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂരുരുട്ടാതി: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. കർമ്മ സംബന്ധമായി ധാരാളം ചെറു യാത്രകൾ ആവശ്യമായി വരും. വസ്തുവകകൾ വിൽക്കുവാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നത് ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


ഉത്രട്ടാതി: പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. കണ്ടകശനി കാലമായതിനാൽ ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


രേവതി: ധാരാളം യാത്രകൾ ആവശ്യമായിവരും. ആരോഗ്യപരമായി നല്ലകാലമല്ല. വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. കണ്ടകശനി കാലമായതിനാൽ ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. ദുർഗ്ഗാദേവിക്ക് നെയ്യ്വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.