one-plus-7

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസിന്റെ പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 7 പുറത്തിറങ്ങുന്നതിന് മുൻപ് ചിത്രങ്ങൾ പുറത്തായി. മേയ് 14നാണ് ഫോൺ ഒദ്യോഗികമായി പുറത്തിറക്കുന്നത്. എന്നാൽ അതിന് മുൻപായി ഫോണിന്റെ ചിത്രങ്ങൾ ലീക്കാവുകയായിരുന്നു. എന്നാൽ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ വൺപ്ലസ് ആരാധകർ ആവേശത്തിലായികരിക്കുകയാണ്. ഫോണിന്റെ നെബുല ബ്ലു എന്ന നിറമുള്ള മോഡലിന്റെ ചിത്രങ്ങളാണ് പുറത്തായത്. ഒപ്പം ആൽമണ്ട് നിറത്തിലുള്ള മോഡലിന്റെ ചിത്രവും പുറത്തായിട്ടുണ്ട്.

എന്നും ടെക്നോളജിയിൽ പുത്തൻ മാനങ്ങൾ സൃഷ്ടിക്കുന്ന വൺപ്ലസ് തങ്ങളുടെ പുതിയ മോഡലിലും ഏറെ മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നതെന്നാണ് ചിത്രം നൽകുന്ന സൂചനകൾ. പൂർണമായ സ്ക്രീനാണ് വൺപ്ലസ് 7നുള്ളത്. 6.7-inch QHD+ (1440x3120 pixels) ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ അരികുകളെല്ലാം കർവിക്കൽ ഷേപ്പിൽ രൂപകൽപന ചെയ്തിരിക്കുന്ന ഫോൺ കൈകാര്യം ചെയ്യാൻ വളരെ സുഖകരമായിരിക്കുമെന്ന് ഉറപ്പാണ്.

വൺപ്ലസ് 7പ്രോയ്ക്ക് ട്രിപ്പിൾ ക്യാമറ സിസ്റ്റ‌മാണുള്ളത്. 48മെഗാ പിക്‌സൽ ക്യാമറയാണ് ഫോണിലുണ്ടാവുക. എൽ.ഇ.ഡി ഫ്ലാഷും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുൾസ്ക്രീൻ ഫോൺ ആയതിനാൽ സെൽഫി ക്യാമറ പോപ്പ് അപ്പ് ആയിരിക്കും എന്ന കാര്യത്തിൽ സശയമില്ല. ക്യാമറയ്ക്കും ഫ്ളാഷിനും താഴെയായി വൺപ്ലസിന്റെ ലോഗോ കാണാം. അതിന് താഴെയായി വൺപ്ലസ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

അതേസമയം,​ ഫോണിന്റെ പിന്നിൽ ഇത്തവണ ഫിംഗർപ്രിന്റ് സെൻസർ ഇല്ല,​ പകരം ഇൻസ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസറാണ് ഉണ്ടാവുക. സ്‌നാപ്ഡ്രാഗൺ 855 SoC പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 6,​8,​12ജി.ബി റാമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ 256ജിബി ഇന്റേണൽ മെമ്മറിയും ഫോണിനുണ്ടാവും. 4000mAh ബാറ്റ‌റിയാണ് ഫോണിന് ശക്തി പകരുന്നത്. 30 W ഫാസ്റ്റ‌്‌ ചാർജ്ജിംഗ് സംവിധാനം ഉപയോഗിച്ച് അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ സാധിക്കും. ഇന്ത്യയിൽ ഏകദേശം 40000രൂപയാണ് വൺപ്ലസ് 7ന് പ്രതീക്ഷിക്കുന്നത്. മേയ് 14നാണ് ഫോൺ ഒൗദ്യോഗികമായി പുറത്തിറക്കുന്നത്.