mg-university-info
mg university info

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2018-2020 ബാച്ച്) പരീക്ഷകൾ 24ന് ആരംഭിക്കും. പിഴയില്ലാതെ ആറുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ബിഹേവിയറൽ സയൻസ് ആൻഡ് റിഹാബിലിറ്റേഷൻ നഴ്‌സിംഗ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എസ്‌സി.സി.ബി.സി.എസ്.എസ്. മോഡൽ ഒന്ന് , രണ്ട്, മൂന്ന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ ബി.എ. മോഡൽ ഒന്ന് , രണ്ട്, മൂന്ന് (2016 റഗുലർ/ 2013-2015 സപ്ലിമെന്ററി തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ കോഴ്‌സുകൾ ഒഴികെ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

യു.ജി.സി.നെറ്റ്/ ജെ.ആർ.എഫ്.

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. ഫോൺ: 04812731025.