sunny-leone

മധുരരാജയിലെ സണ്ണിലിയോണിന്റെ ഐറ്റം സോംഗ് റീലീസ് ചെയ്തു. മോഹ മുന്തിരി' എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരി ക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

സണ്ണിയുടെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഒരു അടിപൊളി ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനു സോഷ്യൽമീഡീയയിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഗാനം യൂട്യൂബിൽ ഗാനം തരംഗമാകുകയാണ്. നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 27 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്