irfan-pathan

ന്യൂഡൽഹി: കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപ്പ വെെറസ് സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വെെറസ് സിനിമയുടെ ട്രെയിലർ ട്വിറ്ററിൽ പങ്കുവച്ചാണ് ഇർഫാൻ പത്താൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. മലയാളത്തിന്റെ ഒറ്റുമിക്ക താരങ്ങളും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കോഴിക്കോട് നടന്ന യഥാർത്ഥ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് കാണിക്കുന്നത്.

നിപ്പ വെെറസ് സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു,​ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു അത്,​ ഇത് സിനിമയാക്കിയ അണിയറ പ്രവർത്തകർക്ക് ആശംസകൾ. ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു.ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബു, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, ടോവിനോ, കുഞ്ചാക്കോ ബോബൻ എന്നിവരെ ടാഗ് ചെയ്യതാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തിൽ ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റീമാ കല്ലിങ്കൽ, എന്നീങ്ങനെ നീണ്ട താരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. മുഹസിൻ പരാരിയും സുഹാസും, ഷറഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

I was there in Calicut when the nipah virus outbreak happened and it was scary. Kudos to the makers of this movie to tell the story of those selfless souls! https://t.co/iELCq8f6Tb. @talkaashiq @rimakallingal @Indrajith_S @ttovino #kunchakoboban @krrish999

— Irfan Pathan (@IrfanPathan) May 2, 2019