election-

തിരുവനന്തപുരം: കാസർകോട്ട് മൂന്ന് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുഹമ്മദ് ഫയസ് , കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർ കള്ളവോട്ട് ചെയ്തതായി ടിക്കാറാം മീണ അറിയിച്ചു. കല്യാശേരിയിൽ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. 4 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് പരാതി, ഒരാൾ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അറിയിച്ചതായും മീണ പറഞ്ഞു.