വടകര: വടകര സഹകരണ ആശുപത്രിയുടെ ഒന്നാംനിലയിൽ തീപിടിത്തം. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.