jayant-sinha-says-he-and-

ന്യൂഡൽഹി: ജാർഗണ്ഡിൽ 2017ൽ മാംസ വ്യാപാരിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായവർക്ക് വക്കീൽ ഫീസ് അടയ്ക്കാനും മറ്റും ധനസഹായം താനും മറ്റ് ബി.ജെ.പി നേതാക്കന്മാരും നൽകിയിരുന്നതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി ജയന്ത് സിൻഹ. കുറ്റാരോപിതരായവർ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങൾ വക്കീലിനെ നിയോഗിക്കാനും മറ്റും സഹായം ആവശ്യപ്പെട്ടത് കൊണ്ടാണ് തങ്ങൾ അവരെ സഹായിച്ചതെന്ന് സിംഹ പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തെ ശക്തമായി വിമർശിച്ച സിൻഹ കുറ്റാരോപിതരായ യുവാക്കൾ നിരപരാധികളായത് കൊണ്ടും അവരുടെ കുടുംബത്തോട് സിമ്പതി തോന്നിയത് കൊണ്ടുമാണ് സഹായം ലഭ്യമാക്കിയതെന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ വർഷം ജയിൽ മോചിതരായ യുവാക്കൾ ആദ്യം സന്ദർശിച്ചതും സിൻഹയെ ആയിരുന്നു.