rahul-gandhi

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന്​ കോൺഗ്രസ്​ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. താനൊരു ഭാവി പ്രവചനക്കാരനല്ല. അതുകൊണ്ട്​ എത്​ മുന്നണി അധികാരത്തിലെത്തുമെന്ന്​ പറയാനാവില്ല. എങ്കിലും ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന്​ ഉറപ്പിച്ച്​ പറയാൻ സാധിക്കുമെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ്​ നേതൃത്വം നൽകുന്ന യു.പി.എ അധികാരത്തിലെത്താൻ പോവുകയാണ്​. എന്നാൽ, അടുത്ത പ്രധാനമന്ത്രി താനായിരിക്കുമോയെന്ന്​ പറയാനാവില്ല. അത്​ തീരുമാനിക്കേണ്ടത്​ രാജ്യത്തെ ജനങ്ങളാണ്​. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഭരണഘടനയെ സംരക്ഷിക്കുകയാണ്​ തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.

ജമ്മു കാശ്​മീർ വിഷയത്തിൽ ബി.ജെ.പിക്ക്​ ഒരു നയവുമില്ലെന്ന്​ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കാശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ റദ്ദാക്കാനുള്ള നീക്കമാണ്​ മോദി നടത്തുന്നത്​. എന്നാൽ, തൊഴിലില്ലായ്​മ ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളെ കുറിച്ച്​ മോദി സംസാരിക്കുന്നില്ലെന്ന്​ രാഹുൽ പറഞ്ഞു. മോദിക്ക്​ കൃത്യമായ വിദേശനയം ഇല്ല. അദ്ദേഹത്തിന്​ തോന്നുത്​ പോലെയാണ്​ ഒാരോ ദിവസവും പെരുമാറുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.