ശ്രീനഗർ: സൈന്യത്തി​ന്റെ ഹിറ്റ്​ലിസ്​റ്റിലുണ്ടായിരുന്ന ബുർഹാൻ വാനി തീവ്രവാദി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്നു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലത്തീഫ്​ ടൈഗർ എന്ന ലത്തീഫ്​ അഹ്​മദ്​ദർ, താരിഖ്​ അഹ്​മദ്​ ശൈഖ്​ എന്ന മുഫ്​തി വഖാസ്​, ഷാരിഖ്​ അഹ്‌മദ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ജമ്മു-കാശ്​മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സാഹിബ്​ മേഖലയിൽ ഇന്നലെ രാവിലെ തിരച്ചിലിന്​ എത്തിയപ്പോഴാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ സേനാവൃത്തങ്ങൾ അറിയിച്ചു.