ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയിൽ ചട്ടലംഘനം ഇല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം ആറിന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിലും, ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന പ്രസ്താവനയിലും നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.വർധയിലെ വർഗീയ പ്രസംഗ പരാതിയിലും മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു.