ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം സൂപ്പർ ഓവറോളം നീണ്ട മത്സരത്തിൽ സൺറൈസേഴ്സിനെ കീഴടക്കിയതോടെ മുംബയ് ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. തുടർന്ന് മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അവസാന പന്തിൽ സിക്സടിച്ച് മനീഷ് പാണ്ടേ മുംബയുടെ സ്കോറിനൊപ്പം (162/6) എത്തിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 8 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തുടർന്ന് ബാറ്രിംഗിനിറങ്ങിയ മുംബയ് മൂന്ന് പന്തിനുള്ളിൽ വിജയം നേടുകയായിരുന്നു.
3 ടീമുകൾ ഇപ്പോൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ( ചെന്നൈ സൂപ്പർ കിംഗ്സ്,മുംബയ് ഇന്ത്യൻസ്,ഡൽഹി ക്യാപിറ്റൽസ് ഇവർ യഥാക്രമം 1,2,3 സ്ഥാനങ്ങളിലാണ് ).
18 പോയിന്റാണ് ചെന്നൈക്കുള്ളത്.
16 പോയിന്റാണ് മുംബയ്ക്കും ഡൽഹിക്കും
പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി നാല് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഹെദരാബാദ്, രാജസ്ഥാൻ, കൊൽക്കത്ത, പഞ്ചാബ് ടീമുകളാണ് പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി പൊരുതുന്നത്.