വി.എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുട്ടിമാമയിലെ ഗാനം പുറത്തിറങ്ങി. ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി ഓൺ സ്‌ക്രീനിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ മനോഹരമായ ഗാനരംഗം നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. തോരാതെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ സംവിധായകൻ വി.എം വിനുവിന്റെ മകൾ വർഷ വിനുവുമാണ്.
മീര വാസുദേവും, ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിർവ്വഹിക്കുന്നത്.സംഗീത സംവിധായകൻ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്.
വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു
ചിത്രം മെയ് രണ്ടാം വാരം പ്രദർശനത്തിന് എത്തിന്നു.