ബംഗളൂരുവിൽ ഓട്ടോ ഡ്രൈവറായ സുബ്രമണിയുടെ താമസിക്കുന്നത് 1.6 കോടിയുടെ ആഡംബര വില്ലയിൽ. സുബ്രമണിയുടെ ജീവിതത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ചുള്ള അയൽക്കാരുടെ സംശയത്തെത്തുടർന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വില്ലയിൽ നടത്തിയ പരിശോധനയിൽ 7.9 കോടിയുടെ ആഭരണങ്ങളും കോടികൾ വിലമതിക്കുന്ന രേഖകളും കണ്ടെത്തി.
എന്നാൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് എത്തിയ 72 കാരിയായ വനിത തന്റെ കഷ്ടപ്പാട് കണ്ട് നൽകിയതാണ് വില്ല എന്നാണ് സുബ്രമണിയുടെ അവകാശവാദം. ബെംഗളൂരുവിൽ എത്തിയ ഇവർ സുബ്രമണിയുടെ ഓട്ടോയിലാണ് സഞ്ചരിച്ചിരുന്നത് . ഇയാളുടെ പരാധീനതകൾ നേരിൽകണ്ട് മനസ്സിലാക്കിയ ഇവർ വില്ല സുബ്രമണിക്ക് സമ്മാനിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. വില്ലയുടെ നിർമാതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചു. 2013ൽ ആണ് വിദേശ വനിത വില്ല വാങ്ങിയത്. തന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിന് പലിശ ഒഴിവാക്കി വിദേശവനിത സാമ്പത്തിക സഹായവും നൽകിയിരുന്നതയാി സുബ്രമണി പറഞ്ഞു.