crime

ന്യൂയോർക്ക്: വിദ്യാർത്ഥികൾക്ക് നഗ്‌നചിത്രങ്ങൾ അയച്ചു കൊടുത്ത ശേഷം ലൈംഗിക ബന്ധത്തിന് ക്ഷണിച്ച അദ്ധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ വിർജീനിയയിലെ ലീസ്ബർഗിലാണ് സംഭവം. 25കാരിയായ ഏലിസൺ ബ്രിയലാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാർത്ഥികൾക്ക് ഒരേ സമയം ഇവർ പല തവണ നഗ്‌ന ചിത്രങ്ങൾ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല.

ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളിൽ മാർക്കറ്റിംഗ് അദ്ധ്യാപികയായിരുന്നു ഇവർ. 2017 ആഗസ്ത് മാസമാണ് ഇവിടെ അദ്ധ്യാപികയായി എത്തിയത്. മൂന്ന് മാസത്തിന് ശേഷമാണ് ഇവർ വിദ്യാർത്ഥികൾക്ക് നിരന്തരം ചിത്രങ്ങൾ അയക്കാൻ തുടങ്ങിയത്. 2017 നവംബർ മുതൽ 2018 നവംബർ വരെയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കും 17 വയസ്സുള്ള ഒരു വിദ്യാർത്ഥിക്കുമാണ് ചിത്രങ്ങൾഅയച്ചത്. അടി വസ്ത്രങ്ങൾ മാത്രമുള്ള ചിത്രങ്ങൾക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം നടന്നത്. തുടർന്ന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇവർക്ക് 2500 ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചു. 2018 നവംബറിൽ തന്നെ ഈ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു.