നവാഗതയായ സുധ രാധിക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പക്ഷികൾക്ക് പറയാനുള്ളത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി . പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷാ സുധയാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയാണ് ചിത്രം.
മീനാക്ഷി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായിക സുധ രാധയുടെ മകളായ നീലാഞ്ജനയാണ്. സരിത കുക്കു, ജഹാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ചലച്ചിത്ര മേളകൾ ലക്ഷ്യമാക്കി നിർമ്മിച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായി. ഛായാഗ്രഹണം മുഹമ്മദ് എ യും എഡിറ്റിംഗ് ജിനു ശോഭയും നിർവഹിക്കുന്നു. സംഗീതം ഷഹബാസ് അമൻ , ബാലമുരളി.