നടി ഇന്ദ്രജ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. അഭിജിത്ത്,ബാലാജി,യുവശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ട്വൽത്ത് സി" എന്ന ചിത്രത്തിലാണ് ഇന്ദ്രജ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനിൽ നെടുമങ്ങാട്,അക്ഷത്ത് സിംഗ്,പ്രകാശ് മേനോൻ,സിബി തോമസ്,മഹേഷ്,സുധീപ്,സന്തോഷ് കുറുപ്പ്,നവനീത്,അശ്വിൻ,കാവ്യ ഷെട്ടി,റോണ,ശിഖ,ശ്രുതി തുടങ്ങിയവർക്കൊപ്പം മധുപാൽ,ദിലീഷ് പോത്തൻ,ഗ്രിഗറി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറിൽ മഹേഷ് എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥൻ എസ് നിർവഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥയും സംഭാഷണവും എഴുതുന്നു.
ബി. കെ. ഹരിനാരായണൻ,മധു വാസുദേവൻ,തുമ്പൂർ സുബ്രഹ്മണ്യൻ,ജോയ് തമലം എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. മേയ് പത്തിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.