അവതാരകനും അഭിനേതാവും റേഡിയോ ജോക്കിയുമായ മാത്തുക്കുട്ടി സംവിധായകനാകുന്നു. ദുൽഖർ സൽമാനാണ് മാത്തുക്കുട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രത്തിൽ നായകനാകുന്നത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ തുടങ്ങും.തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ എന്നീ ചിത്രങ്ങളും ഹിന്ദിയിൽ സോയാ ഫാക്ടറുമാണ് ദുൽഖറിന്റേതായി റിലീസാകാനുള്ളത്.
ഒന്നരവർഷത്തിന് ശേഷം മലയാളത്തിൽ ദുൽഖറിന്റേതായി വന്ന ഒരു യമണ്ടൻ പ്രേമകഥ ബോക്സാഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം എഡിറ്റർ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിനും ദുൽഖർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നാണ് അറിവ്.