പ്രശസ്ത തെന്നിന്ത്യൻ താരം റെജീന കസാൻഡ്ര മോഹൻലാലിന്റെ നായികയാകുന്നു. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദറിലാണ് റെജീന മോഹൻലാലിന്റെ നായികയായി മലയാളത്തിലരങ്ങേറുന്നത്.
കണ്ടനാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെ പതിനഞ്ചാം വയസിലാണ് റെജീന കസാൻഡ്ര നായികയായി തുടക്കം കുറിച്ചത്. ശിവ മനസുള്ള ശക്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറിയ റെജീന അഴകിയ അസുരാ, കാതലിൽ ശൊതപ്പുവത് എപ്പടി, കേഡി ബില്ല കില്ലാഡി രംഗ, നിർണയം തുടങ്ങി ഒരുപിടി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എസ്. ടാക്കീസിന്റെ ബാനറിൽ ജെൻസോ ജോസും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂൺ 25ന് എറണാകുളത്ത് തുടങ്ങും. ബംഗളൂരുവാണ് മറ്റൊരു ലൊക്കേഷൻ