മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യക്തിസ്വാതന്ത്ര്യം വർദ്ധിക്കും. സുഹൃത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹപ്രവർത്തകരെ സഹായിക്കും. സാമ്പത്തിക നേട്ടം. വാഹനലാഭം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മികച്ച വിജയം നേടും. സഹപ്രവർത്തകരുടെ സഹകരണം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. മത്സരങ്ങളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അസ്വസ്ഥതകൾ മാറും. ആശ്വാസം നേടും. തർക്കങ്ങൾ പരിഹരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹങ്ങൾ നിറവേറും. പുതിയ പ്രവർത്തനങ്ങൾ. മുൻകോപം നിയന്ത്രിക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ക്രയവിക്രയങ്ങൾ നടത്തും. ആഗ്രഹ സാഫല്യം. പ്രത്യേക വഴിപാടുകൾ നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നീതിയുക്തമായ സമീപനം. ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗത്തിൽ നിന്നു വിരാമം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക സഹായം ചെയ്യും. പുതിയ കൃഷി സമ്പ്രദായം ആവിഷ്കരിക്കും. നേതൃത്വം ഏറ്റെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ധനം നിക്ഷേപിക്കും. സദ്ചിന്തകൾ വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഗൃഹം വാങ്ങാൻ ധാരണയാകും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. നല്ല വചനങ്ങൾ ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ത്യാഗം സഹിക്കേണ്ടിവരും. ഈശ്വരാർപ്പിതമായ കർമ്മങ്ങൾ. ജീവിതത്തിൽ സന്തുഷ്ടി.