അമേതി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേതിയിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് സോളാർ വിവാദ നായിക സരിത എസ്.നായർ. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയുടെ ചിഹ്നം പച്ചമുളകാണ്. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമർപ്പിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളുകയായിരുന്നു. ഇതുകൂടാതെ, എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും ഇലക്ഷൻ കമ്മിഷൻ തള്ളിയിരുന്നു.