dyfi-leader-arrest

തൃശൂർ: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും അറസ്‌റ്റിൽ. ഡി.വൈ.എഫ്.ഐ. മറ്റത്തൂർ മേഖല സെക്രട്ടറി മറ്റത്തൂർ മാണപ്പുള്ളി ശ്രീകാന്ത് (24), സുഹൃത്ത് കൊളത്തൂർ മരേക്കാട്ടുവളപ്പിൽ സന്ദീപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.

2016 മുതൽ വീട്ടമ്മയെ ഇരുവരും പല തവണ പീഡിപ്പിച്ചതായാണ് പരാതി. മുൻപരിചയം മുതലെടുത്തായിരുന്നു പീഡനം.രണ്ടുദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നിർദേശത്തെ തുടർന്ന് കൊരട്ടി എസ്.ഐ. ബി. ബിനോയ് ആണ് അറസ്റ്റു ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.