srinivasan

കൊച്ചി: വർഷങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് നടൻ ശ്രീനിവാസൻ. മുപ്പത് കൊല്ലം മുമ്പുതന്നെ കള്ളവോട്ടനുഭവം തനിക്ക് നേരിടേണ്ടി വന്നതാണെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് താരം വ്യക്തമാക്കി.

സ്വാധീനമുള്ള മേഖലകളിൽ രാഷ്ട്രീയ പാർട്ടികൾ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് പറഞ്ഞ ശ്രീനിവാസൻ ചാലക്കുടിയിൽ ഇന്നസെന്റിനാണ് വിജയസാധ്യതയെന്നും, തൃശൂരിൽ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.