lal-phd
ഡോക്ടർ. എസ്. എസ്. ലാൽ ഡോക്‌ടറേറ്ര് സ്വീകരിക്കുന്നു

തിരുവനന്തപുരം.ആഗോളതലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ. എസ്. എസ്. ലാലിന് ക്ഷയരോഗ ഗവേഷണത്തിൽ നെതർലൻഡ്‌സിലെ പ്രശസ്‌തമായ ലെയ്ഡൻ യൂണിവേഴ്സിറ്റിയുടെ അന്തർദേശീയ മെഡിക്കൽ സെന്ററിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു.

2035ഓടെ ക്ഷയരോഗത്തിന് അന്ത്യം കുറിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതികളുടെ പശ്ചാത്തലത്തിലായിരുന്നു ഗവേഷണം.

1999 - ൽ ലോകാരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനായതു മുതൽ ക്ഷയരോഗ നിയന്ത്രണമാണ് ഡോക്ടർ ലാലിന്റെ പ്രവർത്തനമേഖല. ഇന്ത്യയിലും കിഴക്കൻ തിമോറിലും ജനീവയിൽ ഗ്ലോബൽ ഫണ്ടിലും യു. എൻ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ വാഷിംഗ്ടണിൽ ഫാമിലി ഹെൽത്ത് ഇന്റർനാഷണലിൽ ക്ഷയരോഗ വിഭാഗത്തിന്റെ ചുമതലയുള്ള ഡയറക്ടറാണ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൊതുജനാരോഗ്യത്തിൽ പി. ജിയും നേടിയ ലാലിന് എം.ബി.എ. ബിരുദവും ഉണ്ട്. ചിറയികീഴ് സ്വദേശിയാണ്. പരേതനായ അഭിഭാഷകൻ വി. സദാശിവന്റെയും ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച കെ. ശ്രീമതിയുടെയും പുത്രനാണ്. ഭാര്യ ഡോ: സന്ധ്യ സുകുമാരൻ വാഷിംഗ്ടണിൽ ഉദ്യോഗസ്ഥയാണ്. മക്കൾ : മിഥുൻ ലാൽ, മനീഷ് ലാൽ.

ലെയ്ഡൻ യൂണിവേഴ്സിറ്റി

നെതർലൻഡ്സിലെ ആദ്യ സർവകലാശാല.

1575 - ൽ സ്ഥാപിതമായി

444 ാം വാർഷികം ആഘോഷിക്കുന്നു.

30,000 വിദ്യാർത്ഥികളും 7,000ജീവനക്കാരും

ആൽബർട്ട് ഐൻസ്റ്റീന്റെ ഡോക്ടറേറ്റ് ഇവിടെ നിന്ന്

അദ്ദേഹം ഇവിടെ അദ്ധ്യാപകനുമായിരുന്നു.