പത്തനംതിട്ട: നവോത്ഥാനം ചിലയിടങ്ങളിൽ മാത്രമായി ചുരുക്കേണ്ടതല്ലെന്ന് സൂചിപ്പിച്ച് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ. എല്ലാ വിഭാഗങ്ങളിലും ഉയർന്നുവരേണ്ട ഒന്നാണ് നവോത്ഥാനം അത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു. ബുർഖ വിവാദം ഉയർന്ന സാഹചര്യത്തിലാണ് പത്മകുമാറിന്റെ പ്രതികരണം.
നവോത്ഥാനം പൊതുവിൽ ഉയര്‍ന്നുവരേണ്ട ഒന്നാണ്. ഏകപക്ഷീയമല്ലാതെ, എല്ലാമേഖലകളിലും അത് ഉയർന്നുവരണം. അതാത് മേഖലകളിലുള്ള മുതിർന്നവരുമായി ചർച്ച ചെയ്തതിന് ശേഷമാണ് അത് നടപ്പാക്കേണ്ടതെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തിൽ തനിയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതിനാൽ അത് ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശന വിഷയത്തിൽ സുപ്രിം കോടതിയുടെ അന്തിമ വിധി വരുന്നതിനായി കാത്തിരിക്കുകയാണെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.