1. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധമുള്ള ഭീകരര്‍ കേരളത്തിലും എത്തിയിരുന്നു. സംസ്ഥാനത്തിന് എത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമല്ല. പരിശീലനത്തിനാണോ ശ്ൃംഖല വിപുലപ്പെടുത്തുന്നതിന് ആണോ എത്തിയത് എന്നത് സംബന്ധിച്ച് അറിയില്ല. ശ്രീലങ്കയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ ആണ് അവര്‍ കേരളത്തിലേക്ക് എത്തിയത് എന്ന് ശ്രീലങ്കന്‍ സൈനിക മേധാവി. ലഫ്. ജനറല്‍ മഹേഷ് സേനയുടേത് ആണ് സ്ഥിരീകരണം
2. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയ വിനിമയം നടത്തി സമഗ്രമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ആണ് ജീവനൊടുക്കാന്‍ ശ്രമ്ിച്ചത് എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി എന്നും കുറിപ്പില്‍ പറയുന്നതായി പൊലീസ്.
3. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥിനി ആണ് പെണ്‍കുട്ടി. രാവിലെ ലേഡീസ് റൂം വൃത്തിയാക്കാന്‍ എത്തിയവരാണ് രക്തം വാര്‍ന്ന് അബോധ അവസ്ഥയില്‍ ആയിരുന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. പൊലീസ് അന്വേഷിക്കുന്നത്, ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ഉള്ള നടപടികള്‍. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.
4. പ്രളയം തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്ക്. കേരളത്തിലെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് 700 കോടി രൂപയുടെ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്യൂ. തുടര്‍ ചര്‍ച്ചകള്‍ക്കായി ബാങ്ക് അധികൃതര്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനീക രീതിയില്‍ പുനര്‍ നിര്‍മ്മിക്കാന്‍ 10,000 കോടിയോളം രൂപ വേണ്ടി വരും എന്നാണ് യു.എന്‍ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന റീ ബില്‍ഡ് കേരള ഇനിഷിയേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് കേരളത്തിന് കുറഞ്ഞ പലിശയില്‍ 696 കോടി നല്‍കാന്‍ സന്നദ്ധം ആണെന്ന് കെ.എഫ്. ഡബ്യു അറിയിച്ചത്
5. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയില്‍ മോദി തോല്‍ക്കും എന്ന് ഉറപ്പായി. ബി.ജെ.പി നേരിടാന്‍ പോകുന്നത് വന്‍ പരാജയം. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തേക്ക് പോകുന്ന സ്ഥിതി എന്നും രാഹുലിന്റെ പ്രതികരണം. ഇന്ത്യന്‍ സൈന്യം തന്റെ സ്വകാര്യ സ്വത്ത് എന്നാണ് മോദിയുടെ ധാരണ, സ്വന്തം നേട്ടത്തിനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കുന്നു. സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കാര്‍ഡ് ആണ്. അതില്‍ മോദിക്ക് എന്ത് കാര്യം എന്നും രാഹുലിന്റെ ചോദ്യം.
6. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. മോദിക്ക് രാജ്യത്തെ കുറിച്ച് പദ്ധതികള്‍ ഇല്ല. രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മ ആണ് എന്നും രാഹുലിന്റെ ചൂണ്ടിക്കാട്ടല്‍. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വേകും എന്നും രാഹുലിന്റെ ഉറപ്പ്. കാവല്‍ക്കാരന്‍ കള്ളന്‍ എന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനും രാഹുലിന്റെ വിമര്‍ശനം. കമ്മിഷന്‍ പക്ഷാപാതം കാട്ടുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വിധേയരാകുന്നത് കുറ്റകൃത്യം എന്നും രാഹുലിന്റെ കുറ്റപ്പെടുത്തല്‍.
7. പാലാ ഉപ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ ചൊല്ലി എന്‍.സി.പിയില്‍ കലാപം. ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശിയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ ഏകകണ്ഠമായി സ്ഥാനാര്‍ത്ഥിയായ നിശ്ചയിച്ചു എന്നായിരുന്നു പ്രഖ്യാപനം
8. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രഖ്യാപനം എന്ന് വിശദീകരിക്കുകയും ചെയ്തു. പ്രഖ്യാപനം പുറത്ത് വന്നതോടെ പാലായിലെ എന്‍.സി.പി നേതാക്കള്‍ തന്നെ തീരുമാനത്തിന് എതിരെ രംഗത്ത് വന്നു. യോഗത്തിന്റ മിനിട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താല്പര്യമാണ് പ്രഖ്യാനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു. പീതാംമ്പരന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കളും അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്ത് വന്നത്.
9. സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയുമായി ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നും അതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉണ്ടാകൂ എന്നാണ് തോമസ് ചാണ്ടിയുടെ വിശദീകരണം. സുല്‍ഫീക്കര്‍ മയൂരിക്ക് പ്രഖ്യാപനത്തിനുള്ള അധികാരം ഇല്ലെന്ന് കൂടി പറഞ്ഞ് തീരുമാനത്തെ തോമസ്ചാണ്ടി പൂര്‍ണ്ണമായും തള്ളി. എന്‍.സി.പിയില്‍ വെടിനിര്‍ത്തലില്‍ ആയിരുന്ന ഇരുവിഭാഗവും പാലാ സീറ്റിനെ ചൊല്ലി ഒരിടവേളക്ക് ശേഷം വീണ്ടും പരസ്യമായി ഏറ്റുമുട്ടുന്നത് ഇടതു മുന്നണിയ്ക്ക് തലവേദന ആവും
10. ഉത്തര കൊറിയ വീണ്ടും അണു ആയുധ പരീക്ഷണം നടത്തിയെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ഹ്രസ്വദൂര മിസൈലുകളാണ് കിം ജോംഗ് ഉന്നും സംഘവും പരീക്ഷിച്ചതെന്ന് ആരോപണം. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്ഥാവനയിലൂടെ ആരോപണം ഉന്നയിച്ചത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത് എന്നാണ് സൂചന. ഹോഡോ പ്രദേശത്തു നിന്ന് ഇതിന് മുന്‍പും ഹ്രസ്വ-ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്.