snake-master

തിരുവനന്തപുരം ജില്ലയിലെ ഞാണ്ടൂർകോണം എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. ഒരു വീടിന്റെ പുറക് വശത്ത് അണലി കുഞ്ഞിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ വീടിനു ചുറ്റും നോക്കി. അവിടെ തൊട്ടടുത്ത പറമ്പിൽ തീയിട്ടിരിക്കുന്നു. വാവ അപ്പോൾ തന്നെ വീട്ടുകാരോട് പറഞ്ഞു. ഇപ്പോള്‍ അണലി പ്രസവിക്കുന്ന സമയമാണ്. അത് പോലെ മൂഖന്റെ മുട്ട വിരിയുന്ന സമയവും. പറമ്പുകളിൽ തീ ഇട്ടാൽ പ്രാണ രക്ഷാർത്ഥം ഇവ ഇഴഞ്ഞ് തൊട്ടടുത്ത് വരും. അതിനാൽ ഈ സമയങ്ങളിൽ പറമ്പുകളിൽ തീ ഇടരുത്.

അടുക്കളയുടെ പിറകിൽ ചകിരിയുടെ അടിയിലാണ് പാമ്പിനെ കണ്ടത്. തൊണ്ടും ചകിരിയും മാറ്റിയപ്പോള്‍ തന്നെ അണലി കുഞ്ഞിനെ കണ്ടു. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതിന്റെ കടിയേറ്റാലും മരണം ഉറപ്പാണ്. ഇത് പോലുള്ള ഒരു കുഞ്ഞിന്റെ കടിയേറ്റ് ആറ് വര്‍ഷം മുമ്പ് വാവ 15 ദിവസം ആശുപത്രിയിൽ കിടന്നിരുന്നു. അത് പോലെ തന്നെ ഇതിന് മുമ്പ് ഒരു വീട്ടിലെ വീട്ടമ്മ ഗ്യാസ് സിലിണ്ടറിന്റെ അടിയിലിരുന്ന ഒരു ചെറിയ അണലിയെ കാലുകൊണ്ട് തട്ടി. അതിന്റെ കടി കിട്ടിയിട്ടും ചെറിയ വേദനയായതിനാൽ സാരമാക്കിയില്ല. പുലരുന്നതിന് മുൻപേ മരണമടഞ്ഞു.

അതിനാല്‍ ചെറുതാണെന്ന് കരുതി അണലി കുഞ്ഞുങ്ങളെ നിസാരമായി കാണരുത്. എങ്ങനെയാണ് അണലി കുഞ്ഞുങ്ങള്‍ കടിക്കുന്നത് എന്ന രീതിയും വാവ അണലി കുഞ്ഞിനെ കൊണ്ട്തന്നെ നമുക്ക് കാണിച്ച് തരുന്നു. തുർന്ന് അവിടെ നിന്ന് യാത്ര തിരച്ച വാവ കിണറിന് വേണ്ടി കുഴിച്ച കുഴിയിൽ നിന്ന് മൂർഖനേയും, ഒരു വീടിന്റെ പുറക് വശത്തെ ടാങ്കിൽ നിന്ന് ഒരു പാമ്പിനെയും പിടികൂടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.