ors

നിർജലീകരണം സംഭവിക്കുമ്പോൾ നമ്മൾ തേടുന്ന എളുപ്പവഴിയാണ് ഒ.ആർ.എസ്. ലായനി. ഒ.ആർ.എസ് ലായനിക്കുള്ള മറ്റ് ഗുണങ്ങൾ അറി‌ഞ്ഞോളൂ. വേനൽക്കാലത്തെ മികച്ച ആരോഗ്യപാനീയമാണ് ഒ.ആർ.എസ്. ലായനി. ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ആറ് ടീസ്‌പൂൺ പഞ്ചസാര, അര ടീസ്‌പൂൺ ഉപ്പ് എന്നിവ ലയിപ്പിച്ച് ഒ.ആർ.എസ് ലായനി തയാറാക്കാം .
വേനൽക്കാലത്ത് ദിവസവും ഓരോ ഗ്ലാസ് ഒ.ആർ.എസ് ലായനി കഴിക്കാം. ക്ഷീണം പമ്പകടക്കും. പ്രമേഹം ഉള്ളവർ ഒഴിവാക്കുക. വൃദ്ധർക്ക് ക്ഷീണമകറ്റാനും മികച്ച പാനീയമാണിത്.


ഇടയ്‌ക്കിടെ രക്തസമ്മർദ്ദം താഴുന്നവർക്ക് ഒ.ആർ.എസ് ലായനി വളരെ മികച്ചതാണ്. സ്ഥിരമായി രക്തസമ്മർദ്ദം താഴുന്നവർ വേനൽക്കാലത്ത് നിർബന്‌ധമായും ഇത് കഴിക്കണം. കാരണം ധാരാളം വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് കൂടുതലായി ലവണാംശം നഷ്‌ടപ്പെടാനിടയുണ്ട്.

വയറിളക്കമുള്ളപ്പോൾ ഒ.ആർ.എസ് ലായനി ഇടയ്‌ക്കിടക്ക് കഴിച്ചില്ലെങ്കിൽ ആശ്വാസം ലഭിക്കുകയില്ല.

ഛർദ്ദി മൂലമുണ്ടാവുന്ന ക്ഷീണം ഇല്ലാതാക്കാൻ വളരെ മികച്ച പാനീയമാണിത്.