big-ticket

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളിയുടെ കൈകളിലേക്ക്. കെ. എസ്. ഷോജിത് എന്ന വ്യക്തിക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 15,000,000 ദിർഹം (28 കോടി രൂപ)​ സമ്മാനം ലഭിച്ചത്. ഇന്നലെ വൈകിട്ട് നടന്ന നറുക്കെടുപ്പിൽ ഷോജിത് എടുത്ത 030510 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഇന്നലത്തെ മൂല്യപ്രകാരം ആകെ 282,442,874 രൂപയാണ് ഷോജിതിന് ലഭിക്കുക. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടനുബന്ധിച്ചു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഭൂരിഭാഗത്തിലും മലയാളികൾക്കായിരുന്നു സമ്മാനം ലഭിച്ചത്. സൂസമ്മ വെളുത്തേടത്ത് പറമ്പിൽ ജോൺ (ഒരു ലക്ഷം ദിർഹം), ബിന്ദു ലാലി (90,000 ദിർഹം ), റോഷിമ വിനോദ് കുമാർ (70,000 ദിർഹം), നെല്ലിശ്ശേരി വരീദ് ജോയ് (50,000ദിർഹം), ദിൽഷാദ് റഹീം (30,000 ദിർഹം), ഹാരിഷ് കുഞ്ഞിത്താൻ മാളിയേക്കൽ ഉമർ (20,000 ദിർഹം), മിറാഷ് മൂക്കോളിയിൽ (10,000 ദിർഹം), റിജോ ജോസഫ് (10,000) എന്നിവർക്കും പാക്കിസ്ഥാനിയായ ആന്റണി റാഫേൽ റൈക്കീലി (20,000 ദിർഹം) നും സമ്മാനം ലഭിച്ചു.