cpim

കോന്നി: ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തണ്ണിത്തോട് മേടപ്പാറ ബ്രാഞ്ച് സെക്രട്ടറി ഈട്ടിമൂട്ടിൽ സുരേഷാണ് റിമാൻഡിലായത്. കഴിഞ്ഞ 30 നാണ് കേസിന് ആസ്പദമായ സംഭവം. വീടുമാ​റ്റവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ബന്ധുവായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പാലക്കാട് പൊലീസ് സൂപ്രണ്ടിന് രേഖാമൂലം നൽകിയ പരാതി പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു. തുടർന്ന് തണ്ണിത്തോട് പൊലീസ് കേസ് അന്വേഷിക്കുകയും സുരേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.