കാന്താരി അരച്ച് കണ്ണിൽ തേയ്‌ക്കുക എന്നൊരു പ്രയോഗമുണ്ട്. വല്ലാത്ത പ്രയോഗമാണ്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയുടെ മുതൽ പല വമ്പന്മാരുടെയും കണ്ണിൽ കാന്താരി തേച്ച മഹിളാമണിയാണ് സരിത എസ്. നായർ. നിലവിലെ യോഗ്യതകൾ പാർലമെന്റിലേക്കുള്ള മത്സരയോഗ്യതയായി സരിത ധരിച്ചുപോയതിൽ കുറ്റം പറയാനില്ല.
തനിക്കു മത്സരിക്കാൻ യോഗ്യരായ എതിരാളികൾ കൂടി കളത്തിലുണ്ടെങ്കിലല്ലേ കളിക്കാൻ രസമുള്ളൂ. അപ്പോഴാണ് സാക്ഷാൽ രാഹുൽഗാന്ധി വയനാട്ടിലേക്കു വന്നത്. കാത്തിരുന്ന രാഹുൽ ദേ, കാട്ടിൽ ചുറ്റി! അക്കൂട്ടത്തിൽ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് എതിരെയും ഒരു പത്രിക ആയാലെന്ത്? കൊടുത്തു, രണ്ടിടത്തും നാനമിർദ്ദേശ പത്രികകൾ. പക്ഷേ, അങ്ങോട്ടു കൊടുത്ത സ്‌പീഡിൽ പത്രിക രണ്ടും തള്ളിപ്പോയി!
മത്സരാർത്ഥികൽ ക്രിമിനൽ കേസ് പ്രതികളാകരുത് എന്നൊക്കെയുള്ള ജനാധിപത്യത്തിലെ അറുപിന്തിരിപ്പൻ രീതിശാസ്ത്രങ്ങളോട് ഒട്ടും യോജിപ്പില്ലാത്തയാളാണ് സരിത. പറഞ്ഞിട്ടെന്ത്, പത്രിക തള്ളിയാൽ തള്ളിയതു തന്നെ. എന്നു കരുതി തോറ്റു പിന്തിരിയാനൊന്നും സരിത ഒരുക്കമായിരുന്നില്ല. വയനാട്ടിൽ പറ്റിയില്ലെങ്കിൽ രാഹുലിനെ നേരിടാൻ അമേതി ബാക്കി കിടക്കുകയല്ലേ. സരിത നേരെ യു.പിക്കു വിട്ടു. പത്രികയും കൊടുത്തു. കേരളത്തിലെ കേസൊന്നും ഉത്തരേന്ത്യയിൽ വിഷയമായില്ല. പത്രിക അക്‌സപ്‌റ്റഡ്. ചിഹ്നം പച്ചമുളക്!
അമേതിയിൽ നാളെയാണ് വോട്ടെടുപ്പ്. ഐശ്വര്യത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ചിഹ്നമായ പച്ചമുളകിൽ...