news

1. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിക്ക് പരാതി ഇല്ലെന്ന് പൊലീസ്. ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദ്ദം കാരണം എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിന് ഇടയാക്കി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി



2. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ആണ് ജീവനൊടുക്കാന്‍ ശ്രമ്ിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കൊണ്ടുപോയി. കരഞ്ഞു പറഞ്ഞിട്ടും ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. ആത്മഹത്യ കുറിപ്പില്‍ പ്രിന്‍സിപ്പളിന് എതിരെയും പരാമര്‍ശം. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥിനി ആണ് പെണ്‍കുട്ടി

3. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയ വിനിമയം നടത്തി സമഗ്രമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു

4. റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അപൂര്‍ണവും മോഷ്ടിക്കപ്പെട്ടതും ആയ രേഖകള്‍ പരിഗണിച്ച് നിലവിലെ വിധി പുനപരിശോധിക്കരുത് എന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശം. യുദ്ധവിമാന ഇടപാടില്‍ രാജ്യത്തിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ല എന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം

ഒറ്റനോട്ടത്തില്‍

5. സംസ്ഥാന സര്‍ക്കാരിന് തന്നെ സ്ഥാനം മാറ്റാന്‍ കഴിയില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് താന്‍ തുടരും. തനിക്ക് എപ്പോഴാണ് മാറണമെന്ന് തോന്നുന്നത് അപ്പോള്‍ മാത്രമേ സ്ഥാനം ഒഴിയൂ. ഈ സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം മുഖം നോക്കാതെ നടപടി എടുക്കും എന്നും അദ്ദേഹം പറഞ്ഞു

6. തൃശൂര്‍ പൂരം മുന്‍ വര്‍ഷത്തേതു പോലെ നടത്തും എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആചാര പ്രകാരം ആര്‍ഭാടമായി തന്നെ തൃശൂര്‍ പൂരം നടത്തും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല എന്നും മന്ത്രി പറഞ്ഞു

7. പാലാരിവട്ടം മേല്‍പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തും എന്ന് മന്ത്രി ജി സുധാകരന്‍. നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് ഉണ്ടെന്നും ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റ പണി നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. മെട്രോ വന്നത് കൊണ്ട് യാത്രാക്‌ളേശം പരിഹരിക്കാന്‍ ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

8. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്താത്തത് കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടു. സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കിയിട്ടും എം പാനലുകാര്‍ക്ക് ശമ്പളം നല്‍കാത്തത് ആണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാരുടെ കുറവ് കാരണം കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്

9. നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സന്റ്. സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍, സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് നിയമ- നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നത് ആണെന്ന വിമര്‍ശനവുമായാണ് സംവിധായക രംഗത്ത് എത്തിയത്. ലാഘവത്തോടെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല എന്നും നടപടി വൈകിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥം ആണെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു

10. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും അടുത്ത വര്‍ഷം ആദ്യ വിവാഹിതരാകും എന്ന് റിപ്പോര്‍ട്ട്. നാലു വര്‍ഷമായി പ്രണയത്തിലായ ഇരുവരുടെയും വിവാഹ നിശ്ചയം ഈ വര്‍ഷം നവംബറില്‍ നടക്കുമെന്ന് സൂചന. വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും സൗഹൃദത്തിലായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്താന്‍ ആണ് ബന്ധുക്കളുടെ തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍. ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍

11. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ പ്രണയ ജോഡി പേളി മാണിയും ശ്രീനിഷ് അരവിന്ദും നാളെ വിവാഹിതരാകുന്നു. ആലുവയിലെ പള്ളിയില്‍ വച്ച് ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുള്ള വിവാഹം നാളെയും 8ന് ശ്രീനിഷിന്റെ പാലക്കാട് വസതിയില്‍ വച്ച് ഹിന്ദു ആചാരപ്രകാര ഉള്ള വിവാഹവും നടക്കും. വിവാഹ സല്‍ക്കാരം നാളെ വൈകിട്ട് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് നടക്കുന്നത്.